Posts

Showing posts from October, 2017

കുറ്റവാളികളോട് സഹതാപപൂർണ്ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ട്?

കുറ്റവാളികളോട് സഹതാപപൂർണമായ സമീപനമാണാവശ്യമെന്നു വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമാധാനപൂർണമായ സാമൂഹികജീവിതം സാധിക്കുന്നതിനു പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവർ പ്രസ്തുത കുറ്റങ്ങൾ വഴി നഷ്ട്ടങ്ങൾ സഹിക്കേണ്ടിവന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ചു ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓർക്കാപ്പുറത്ത് ജീവൻ നഷ്ട്ടപ്പെടുന്ന നിരപരാധികൾ. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായ മനുഷ്യർ. ഇണയുടെ അപഥസഞ്ചാരത്തിൽ തകർന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങൾ. ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാര സന്തതികൾ. കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങൾ. ഈ സങ്കടങ്ങളാണോ അതല്ല ഇവക്ക് ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂർണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേ സമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുതവീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിനാലുള്ള നിയമങ്ങൾക്

കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം. കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന് തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളെക്കാൾ കരണീയം?

കാരാഗൃഹത്തിൽ അടക്കുന്നതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹം മുക്തമാകുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റകൃത്യങ്ങൾ. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കിൽ വമ്പിച്ച വർദ്ധനയാണുണ്ടായിട്ടുള്ളത്.  സുഖം നേടാൻ വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കിടയിലെ കുറ്റവാസന ഭീതീദായകമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് 'ഇന്ത്യ ടുഡേ' തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കാണുക: ടാറ്റ ഇൻസ്ടിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള പഠനം പൂർത്തിയായിവരികയാണ്. യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങൾ 40 ശതമാനം കണ്ട് വ

ഖുർആനിലെ ശിക്ഷാ നിയമങ്ങൾ പ്രായോഗികമാണെന്നു എങ്ങനെ പറയാൻ കഴിയും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്നു പറയാൻ കഴിയുക അത് താഴെ പറയുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ്. ചെയ്ത തെറ്റിനുള്ള പ്രതികാരമാകുക. തെറ്റുകളെ തടയാൻ കഴിയുക. കുറ്റവാളികളെ ഭയപ്പെടുത്താനാവുക. കുറ്റം വഴി പ്രയാസമനുഭവിക്കുന്നവർക്കു സങ്കട നിവൃത്തി വരുത്തുന്നതാവുക. കുറ്റവാളിയെ സംസ്ക്കരിക്കുന്നതാവുക. കുറ്റം വഴി നഷ്ട്ടം നേരിട്ടവർക്കു പരിഹാരം നല്കുന്നതാവുക. കുറ്റവാളിയെ പശ്ച്ചാത്താപ വിവശനാക്കുന്നതാവുക. സമൂഹത്തെ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാവുക. ഇസ്‌ലാമിലെ ഏത് ശിക്ഷാനിയമമെടുത്താലും ഈ ധർമങ്ങൾ അവ നിർവഹിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും. കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

ഏത് തരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുർആനിക ശിക്ഷാ നിയമങ്ങൾ സ്ഥാപിതമായിരിക്കുന്നത്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുർആനിക ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. വ്യക്തികൾക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങൾ ഹനിക്കുവാൻ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കിൽ അത് ഇല്ലാതെയാക്കേണ്ടതും രാഷ്‌ട്രത്തിന്റെ ബാധ്യതയാണ്. അതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങൾ നടപ്പിലാക്കുന്നത്. നേരായ മാർഗ്ഗത്തിലൂടെ ചലിക്കുവാൻ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവൻ, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങൾ, സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകർക്കുവാൻ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അർത്ഥമാക്കുന്നത്; സ്വന്തത്തെക്കൂടിയാണ്. സ്വന്തം ജീവൻ വെടിയാൻ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകർത്തുകൊണ്ട് വ്യഭ

ഖുർആനിലെ ശിക്ഷാനിയമങ്ങൾ ഏത് തരത്തിലുള്ളവയാണ്? വ്യക്തികേന്ദ്രീകൃതമോ, സമൂഹകേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളെ ഖുർആൻ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളർന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തിൽ നിന്നും മോചിതനാകുവാൻ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയൻ ചിന്താ രീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റം മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാർക്സിയൻ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രമായി ജനിച്ചവരെ സ്വതന്ത്രമായി തന്നെ ജീവിക്കുവാൻ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂർണമായ പ്രകാശനം സാധ്യമാകുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു.  സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്ലാം അംഗീകരിക്കുന്നു. എന്നാൽ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങൾക്കൊത്തു തന്റെ നി

ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങൾ ഇല്ലാതെയാക്കുവാൻ കഴിയുമോ?

ഖുർആനിൽ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമർശിക്കുന്നത്. ശിക്ഷാവിധികൾ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതിനു ആവശ്യമായ നിയമങ്ങളും നിർദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിനു കാഴ്ച ഒരു പ്രധാന കാരണമായത് കൊണ്ട് തന്നെ സ്ത്രീകൾ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്. രണ്ടു: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തിൽ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങൾ, സൗന്ദര്യ മത്സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. മൂന്ന്: വ്യഭിചാരത്തിലേയ്ക്ക് നയിക്കുന്ന രീതിയിലുള്ള നിർബാധമായ സ്ത്രീ-പുരുഷ സമ്പർക്കം പാടില്ല. നല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാൾഗേളുകളോ സെക്സ്‌ബോംബുകളോ നഗ്ന മോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാർ ഒന്നി

അപരിഷ്‌കൃതമെന്നു ആധുനിക ക്രിമിനോളജിസ്റ്റുകൾ വിധിച്ചിരിക്കുന്ന കൊലക്കു കൊലയെന്ന നിയമം ഖുർആനിൽ പറഞ്ഞതുകൊണ്ടുമാത്രം ന്യായീകരിക്കുന്നതിൽ എന്തർഥമാണുള്ളത്?

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളോ സമൂഹത്തിലുണ്ടാകുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയിൽ കാരുണ്യവർഷം നടത്തുകയും അവനെ സംസ്ക്കരിക്കുവാൻ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയിൽ സിദ്ധാന്തങ്ങൾ മെനയുകയും ചെയ്യുന്നവർക്ക് ഖുർആനിലെ നിയമങ്ങൾ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, അനുഭവങ്ങൾ കാണിക്കുന്നത്, ഇവരുടെ ഗവേഷണ ഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം. കൊലക്കുറ്റത്തിന് ആധുനിക കോടതികൾ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ജയിൽവാസമായിട്ടാണ് ജീവപര്യന്തത്തടവ് മാറാറുള്ളത്. ഇത് തന്നെ ശിക്ഷിക്കപ്പെടാറുള്ളവർക്ക് മാത്രം. പണവും സ്വാധീനവുമുള്ളവർ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്. ആരെ കൊന്നാലും ഒന്നുമുണ്ടാകാൻ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതക കുറ്റങ്ങളുടെ അഭൂതപൂർവമായ വളർച്ച! കൊലപാതകകുറ്റങ്ങൾ ചെയ്യാൻ യുവാക്കൾ കൂടുതൽ കൂടുതൽ തയാറാകുന്ന അവസ്ഥ! ഇക്കഴിഞ്ഞ വർഷങ്ങളിൽ

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

കുറ്റവാളികൾ അല്ലാത്തവർ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാന തത്വം. അതു കൊണ്ട് തന്നെ സംശുദ്ധമായ ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ചു അപകീർത്തിപ്പെടുത്തുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവർ നാല് സാക്ഷികളെ ഹാജരാക്കുവാൻ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപണങ്ങളുന്നയിക്കുന്നവരല്ല പ്രത്യുത ആരോപിക്കുന്നവനാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവർക്കുള്ള ശിക്ഷയെപ്പറ്റി ഖുർആൻ വ്യക്തമാക്കുന്നതിങ്ങനെയാണ്: "ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാണ് അധർമകാരികൾ" (ഖുർആൻ 24:4) . പതിവ്രതകളെപ്പറ്റി ആരോപണങ്ങൾ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. എൺപത്തടി കിട്ടുമെന്ന് വന്നാൽ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാല് സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാൻ ആരും മുതിരുകയില്ല. ആരോ

കൊലയാളിയെ തിരിച്ചു കൊല്ലുന്നതുകൊണ്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് എന്തു കിട്ടുവാനാണ്? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ എന്തു നിർദ്ദേശമാണ് ഖുർആൻ സമർപ്പിക്കുന്നത്?

കൊലക്കുറ്റത്തിന് എല്ലാസന്ദർഭത്തിലും ഒരു പോലെ വധശിക്ഷ നൽകണമെന്ന് ഖുർആൻ നിർബന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ചു പ്രതിപാദിക്കുന്ന ഖുർആൻ സൂക്തം കാണുക: " സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യമായ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ലഘൂകരണവും അനുഗ്രഹവുമത്രെ " (ഖുർആൻ 2:178). ഘാതകനെ മരണത്തിൽ നിന്ന് രക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കളാണ്. അവർക്ക് വേണമെങ്കിൽ പ്രതികാരമൂല്യം (ദിയഃ) വാങ്ങി അയാളെ വെറുതെ വിടാം. അയാളെ വെറുതെ വിടാനാണ് ബന്ധുക്കളുടെ തീരുമാനമെങ്കിൽ അതിന് എതിര് നിൽക്കുവാൻ കോടതിക്ക് അവകാശമില്ല. നൂറ് ഒട്ടകമാണ് കൊലക്കുറ്റത്തിനുള്ള പ്രതികാരമൂല്യം. അതുവാങ്ങി ഘാതകനെ വെറുതെവിട്ടു

വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകൾ ഇസ്ലാം വിധിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണിത്?

ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമങ്ങളും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. " നിങ്ങളുടെ സ്ത്രീകളിൽനിന്ന് നീചവൃത്തിയിലേർപ്പെടുന്നവരാരോ അവർക്കെതിരിൽ സാക്ഷികളായി നിങ്ങളിൽ നിന്ന് നാലു പേരെ നിങ്ങൾ കൊണ്ടുവരുവിൻ. അങ്ങനെ അവർ സാക്ഷ്യം വഹിച്ചാൽ അവരെ നിങ്ങൾ വീടുകളിൽ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവർക്കൊരു മാർഗ്ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ " (ഖുർആൻ 4:15). ഈ സൂക്തത്തിൽ അല്ലാഹു നിങ്ങൾക്കൊരു മാർഗം നിശ്ചയിക്കുന്നതുവരെയെന്ന് പറഞ്ഞതിനെ അന്വർത്ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്: " വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്റെ മതനിയമത്തിൽ (അത് നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളിൽനിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ " (ഖുർആൻ 24:2).

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?

പല മതഗ്രന്ഥങ്ങളും കുറ്റങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവയിൽ പലതും മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വവിരുദ്ധമായ പലതും അവയിൽ കാണാൻ കഴിയും. ഖുർആനിന്റെ സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമാണ്. അതിലെ നിയമങ്ങൾ മുഴുവൻ ദൈവീകമായതുകൊണ്ടുതന്നെ മാനവികമാണ്; സാർവജനീനവും സർവകാല പ്രസക്തവുമാണ്. ഉദാഹരണത്തിന് വ്യഭിചാരത്തിന് വ്യത്യസ്ത മതഗ്രന്ഥങ്ങൾ വിധിക്കുന്ന ശിക്ഷയെന്താണെന്ന് നോക്കുക. 'ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ മരണശിക്ഷയനുഭവിക്കണം' (ലേവ്യ 20:10). 'ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതുകണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രയേലിൽനിന്ന് ദോഷം നീക്കിക്കളയണം' (ആവ:22:22) ഇവിടെ ബൈബിൾ പഴയനിയമത്തിൽ മരണശിക്ഷവിധിച്ചിരിക്കുന്നത് വിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുന്നതിനു മാത്രമാണ്. കന്യകയുമായി വ്യഭിചരിച്ചാൽ അതിന് ശിക്ഷയൊന്നും ബൈബിൾ വിധിക്കുന്നില്ല. അത് കണ്ട

ഗോത്രവർഗ സമൂഹങ്ങളിൽ മാത്രം പ്രായോഗികമായ ഖുർആനിക ശിക്ഷാ നിയമങ്ങൾ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാനരഹിതമല്ലേ?

ഒരിക്കലുമല്ല . സുഹൃത്തേ, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് ശിക്ഷാനിയമം നടപ്പിലാക്കുന്നതിലൂടെ ഒരു സമൂഹം ലക്ഷ്യം വെക്കുന്നത് എങ്കിൽ ഖുർആൻ നിർദ്ദേശിച്ച ശിക്ഷാനിയമങ്ങൾ പൗരാണിക കാലത്തേതുപോലെ തന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും.   വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ട്ടാനുസരണം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം നല്കുകയെന്നാണ് ജനാധിപത്യത്തിന്റെ അർത്ഥമെങ്കിൽ അത്തരം സമൂഹങ്ങളിൽ ഖുർആനിക നിയമങ്ങൾ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.       എന്നാൽ, പൗരന്മാർക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്ര്യവും നൽകുകയും പ്രസ്തുത സ്വാതന്ത്ര്യത്തെ സമൂഹത്തിനു ദോഷകരമായ രീതിയിൽ വിനിയോഗിക്കുന്നത് തടയുകയും ചെയ്യുകയാണ് ജനാധിപത്യ സമൂഹത്തിലെ നിയമങ്ങളുടെ ലക്ഷ്യമെങ്കിൽ അവിടെ ഖുർആൻ പ്രദാനം ചെയ്യുന്ന ശിക്ഷാനിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമില്ലെന്നതാണ് വസ്തുത.      മനുഷ്യസമൂഹത്തിന്റെ ഘടനയിൽ എന്തെന്തു മാറ്റങ്ങളുണ്ടായാലും വ്യക്തിയുടെ വികാരങ്ങളിലോ ചോദനകളിലോ അടിസ്ഥാനപരമായി യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്. പൗരാണിക കാലത്ത്