Posts

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌' (2:223) എന്ന ഖുർആൻ സൂക്തമാണ് ഇവിടെ വിമർശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ അവളെ വെറുമൊരു ഉൽപ്പാദനോപകാരണം മാത്രമാക്കിയെന്നാണ് ആക്ഷേപം. ഖുർആനിൽ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയിൽ ചിലതുമാത്രം. ഉപമകൾക്ക് ഒരു പ്രത്യേകത്തുണ്ട്. ഓരോരുത്തർക്കും അവരുടെ മനോഗതം പോലെ അവയെ വ്യാഖ്യാനിക്കാൻ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങൾ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്നോന്നതികളെയാണ് പ്രതിഫലിപ്പിക്കുക. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതിനാൽ കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത് വിൽക്കുന്നതുപോലെ സ്ത്രീയെ ഏത് സമയത്തും വിൽപ്പന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ് ഖുർആൻ പറയുന്നതെന്ന് ഒരാൾക്ക് വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമിക്കുന്നതിൽ നിന്ന് അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ് ഖുർആൻ കല്പിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും സാധിക്കും

പുരുഷന് സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടല്ലോ. പുരുഷ മേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുർആൻ എന്നല്ലേ ഇവ വ്യക്തമാക്കുന്നത് ?

'പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു' (4:34) . 'പുരുഷന്മാർക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട് ' (2:228) . വിശുദ്ധ ഖുർആനിൽ പുരുഷമേധാവിത്വമാരോപിക്കുന്നവർ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങൾ അറബികളുടെ ആൺകോയ്മാവ്യവസ്ഥിതിയുടെ ഉല്പന്നമാണ് ഖുർആൻ എന്ന് വ്യക്തമാക്കുന്നതായി വാടിക്കപ്പെടുന്നു. എന്നാൽ വസ്തുതായെന്താണ് ? ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ സ്ത്രീ, പുരുഷന്റെമേൽ 'ഖവ്വാം' ആണ് എന്നാണ് ഖുർആൻ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടക്കുകയും മേൽനോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയിൽ 'ഖവ്വാം' എന്നും 'ഖയ്യിം' എന്നുമെല്ലാം പറയുന്നത്. അത് ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്. സ്ത്രീയും കുട്ടികളുമടങ്ങുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കിൽ നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് പ്രസ്തുത സൂക്തത്തിന്റെ സാരം. കുടുംബം ഒരു സ്ഥാപനമാണ്. ആത്മാവിന്റെ ഇരുപാതികൾക്കും ശാന്തിയും സ

ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുർആനിക വീക്ഷണത്തേക്കാൾ കരണീയമായിട്ടുള്ളത് ?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങൾ നൽകുവാൻ ജനാധിപത്യം ശക്തമാണോ ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗികതലത്തിൽ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തിൽ  നിയമങ്ങളാവിഷ്‌ക്കരിക്കാൻ കഴിയുമോ ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കൾ അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ് ( dating ) സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധികജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ എയ്ഡ്സ് പോലെയുള്ള മാരകരോഗങ്ങൾക്കും ഒട്ടനവധി മാനസിക പ്രശ്നങ്ങൾക്കും അടിമകളാക്കിയത്. പാശ്ചാത്യമൂല്യങ്ങൾ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും ലൈംഗികരോഗങ്ങളുടെയും കാരണം സാന്മാർഗിക ദർശനത്തിന് ജനാധിപത്യത്തെ ആശ്രയിച്ചതാണെന്നുള്ളതാണ് വാസ്തവം. മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കേണ്ടത് മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം തന്നെയാണെന്നുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ആധുനിക ജനാധിപത്യമെന്ന് പറഞ്ഞാൽ എന്താണ് ? മുതലാളിത്തത്തിന് ( capitalism )- കൊടുത്

പുരുഷനെയും സ്ത്രീയെയും അദ്ധ്വാനിക്കുന്ന വർഗ്ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായി കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ദർശനത്തേക്കാൾ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകൾക്കും കാരണമെന്ന അടിസ്ഥാനത്തിൽനിന്നുകൊണ്ടാണ് മാർക്സിസ്റ്റ് ആചാര്യൻമാർ തങ്ങളുടെ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയത്. സ്ത്രീ-പുരുഷ ബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസം വിലയിരുത്തുന്നത്. 'മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീ-പുരുഷ ബന്ധം ചൂഷണാധിഷ്‌ഠിതമാണ്. ഏകപത്നീ സമ്പ്രദായത്തിന്റെ ആരംഭം തന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിന് വേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനുഷ്യർ സകലവിധ തിന്മകളിൽ നിന്നും മുക്തമാവും' . ഇതാണ് കമ്മ്യൂണിസത്തിന്റെ വിലയിരുത്തൽ. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ വരാൻ പോകുന്ന കുടുംബബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് മാർക്സിസ്റ്റ് വിലയിരുത്തലിൽ നിന്ന് സ്ത്രീയെകുറിച്ച കമ്മ്യൂണിസ്റ്റ് വീക്ഷണമെന്തെന്ന് നമുക്ക്‌ മനസ്സിലാകും. 'ഹിന്ദു മുസ്ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ - പുരുഷന്മാരെല്ലാം അവരവർക്ക് പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും  ഏർപ്പെടുക, അവരവർക്ക് ഇഷ്ട്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദർശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ശിക്ഷണത്തേക്കാൾ സ്ത്രീകൾക്ക് നല്ലത് ?

പാശ്ചാത്യലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാതന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ് എത്തിച്ചിട്ടുള്ളതെന്നതാണ് വസ്തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ട്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്ര്യത്തിന് കാരണം ക്രൈസ്തവ ദര്ശനമാണെന്നു പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്ക്കാരത്തെ അധാർമികതയുടെ ഗർത്തത്തിൽനിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന് പ്രായോഗികതലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയുന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉത്പന്നമല്ലെന്നു അവർതന്നെ സമ്മതിക്കുന്നുവെന്നർത്ഥം. ക്രൈസ്തവ സന്യാസത്തിന്റെ ജീവിത നിഷേധത്തോടുള്ള പ്രതിഷേധ പ്രകടനമായിട്ടാണ് പാശ്ചാത്യ ജനത മൂല്യങ്ങളിൽനിന്ന് അകലാൻ തുടങ്ങിയതെന്നുള്ളതാണ് യാഥാർഥ്യം. യഹൂദമതത്തിന്റെ തുടർച്ചയാണ് ക്രിസ്തുമതം. യേശുക്രിസ്തു എന്തെങ്കിലും പുതിയ വിശ്വാസങ്ങളോ കർമങ്ങളോ ധർമസംഹിതയോ പഠിപ്പിച്ചതായി കാണാൻ കഴിയുന്നി

സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകൾ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദർശനമല്ലേ ഖുർആനിനേക്കാൾ സ്ത്രീകൾക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത് ?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56 -ാം വാക്യത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്.   യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം യത്രൈ താസ്‌തുന പൂജന്ത്യേ സർവാ സ്‌തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലെയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു). മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന് ചർച്ച ചെയ്യുന്നതിന് മുമ്പ് സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കല്പമെന്തായിരുന്നുവെന്നാണ് പരിശോധിക്കപ്പെടേണ്ടത്‌. പ്രസ്തുത സങ്കൽപ്പത്തിൽ നിന്നാണല്ലോ അവളെക്കുറിച്ച നിയമങ്ങളുണ്ടാവുന്നത്. സ്ത്രീയെക്കുറിച്ച് ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വികലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും, കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപ്പം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരൂരവസ്സിനോട് പറയുന്നതിങ്ങനെയാണ് 'പുരൂരവസ്സ്, മരിക്കരിക്കരുത്, ഓടിപ്പോകരുത്, ക്രോധം പൂണ്ടചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതി

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?

അല്ല. ഖുർആൻ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ട്. "സ്ത്രീകൾക്ക് ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട് " (2:228) എന്നാണ് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനമുൾക്കൊള്ളുന്ന ഖുർആൻ ആൺകോയ്മാ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ ? സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം. സ്‌ത്രീക്ക് ഇസ്‌ലാം അനുവദിച്ച - അല്ല, നേടിക്കൊടുത്ത - അവകാശങ്ങളുടെ മഹത്വമറിയണമെങ്കിൽ അതിന്റെ അവതരണകാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവിയെന്തായിരുന്നുവെന്നു മനസ്സിലാക്കണം. യവനന്മാർ പിശാചിന്റെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്. പത്നിയെ അറുകൊല നടത്താൻ പോലും പുരുഷന് സ്വാതന്ത്ര്യം നൽകുന്നതായിരുന്നു റോമൻ നിയമവ്യവസ്ഥ. ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്നതായിരുന്നുവല്ലോ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാൻ കാരണക്കാരിയായ (?) പെണ്ണിനുനേരെയുള്ള യഹൂദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രിസ്തുമതത