Posts

Showing posts from November, 2017

പട്ടിണികൊണ്ട് വലഞ്ഞു കളവുനടത്തിയവന്റെ കരഛേദം വിധിക്കുന്ന ഖുർആൻ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്?

കളവിനുള്ള ഖുർആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുകയാണ്. കവർച്ച ഇല്ലാതെയാകണമെങ്കിൽ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന സൃഷ്ടാവാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് ഖുർആൻ ശിക്ഷാനിയമങ്ങളെക്കുറിച്ചു പരാമർശിക്കുന്നതുതന്നെ. ഇസ്‌ലാമിലെ സക്കാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനിൽനിന്നും പിടിച്ചെടുത്ത് അതിന്റെ അവകാശികൾക്ക്‌ വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സക്കാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സക്കാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാൽതന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രം നൽകുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്ക്കരിച്ചിരുന്ന സമൂഹങ്ങളിൽ ദാനധർമങ്ങൾ വാങ്ങുവാ