Posts

Showing posts from December, 2017

രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ എന്താണ് തെറ്റ്?

ലൈംഗീകത ഒരു ദൈവിക ദാനമാണ്. ജീവികളിൽ അതിന്റെ പരമമായ ലക്‌ഷ്യം പ്രത്യുത്പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുത്പാദനമെന്ന ലക്ഷ്യത്തോടൊപ്പം തന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹികജീവിതത്തിലെ  സമാധാനവുമെല്ലാം ലൈംഗീകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവീക മാർഗദർശനപ്രകാരമല്ലാതെയുള്ള ലൈംഗീകതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയേയും സാമൂഹികഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗീക രോഗങ്ങൾക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗീകബന്ധങ്ങൾ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തിൽ നിന്നും പഠിച്ചവരാണല്ലോ ആധുനിക സംസ്ക്കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവർ. രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെങ്കിൽ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അത് സമൂഹത്തിൽ നിലനിൽക്കേണ്ട മൂല്യങ്ങളെയെല്ലാം തകർക്കും. വൈവാഹിക ജീവിതത്തിൽ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കും. പ്രസ്തുത സംശയങ്ങൾ മനസ്സുകൾ തമ്മിൽ വിടവുകളുണ്ടാക്കും. അത് കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസിക ആരോഗ്