Posts

പട്ടിണികൊണ്ട് വലഞ്ഞു കളവുനടത്തിയവന്റെ കരഛേദം വിധിക്കുന്ന ഖുർആൻ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്?

കളവിനുള്ള ഖുർആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുകയാണ്. കവർച്ച ഇല്ലാതെയാകണമെങ്കിൽ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന സൃഷ്ടാവാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് ഖുർആൻ ശിക്ഷാനിയമങ്ങളെക്കുറിച്ചു പരാമർശിക്കുന്നതുതന്നെ. ഇസ്‌ലാമിലെ സക്കാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനിൽനിന്നും പിടിച്ചെടുത്ത് അതിന്റെ അവകാശികൾക്ക്‌ വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സക്കാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സക്കാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാൽതന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രം നൽകുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്ക്കരിച്ചിരുന്ന സമൂഹങ്ങളിൽ ദാനധർമങ്ങൾ വാങ്ങുവാ...

കുറ്റവാളികളോട് സഹതാപപൂർണ്ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ട്?

കുറ്റവാളികളോട് സഹതാപപൂർണമായ സമീപനമാണാവശ്യമെന്നു വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമാധാനപൂർണമായ സാമൂഹികജീവിതം സാധിക്കുന്നതിനു പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവർ പ്രസ്തുത കുറ്റങ്ങൾ വഴി നഷ്ട്ടങ്ങൾ സഹിക്കേണ്ടിവന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ചു ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓർക്കാപ്പുറത്ത് ജീവൻ നഷ്ട്ടപ്പെടുന്ന നിരപരാധികൾ. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായ മനുഷ്യർ. ഇണയുടെ അപഥസഞ്ചാരത്തിൽ തകർന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങൾ. ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാര സന്തതികൾ. കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങൾ. ഈ സങ്കടങ്ങളാണോ അതല്ല ഇവക്ക് ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂർണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേ സമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുതവീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിനാലുള്ള നിയമങ്ങൾക്...

കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം. കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന് തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളെക്കാൾ കരണീയം?

കാരാഗൃഹത്തിൽ അടക്കുന്നതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹം മുക്തമാകുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റകൃത്യങ്ങൾ. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കിൽ വമ്പിച്ച വർദ്ധനയാണുണ്ടായിട്ടുള്ളത്.  സുഖം നേടാൻ വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കിടയിലെ കുറ്റവാസന ഭീതീദായകമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് 'ഇന്ത്യ ടുഡേ' തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കാണുക: ടാറ്റ ഇൻസ്ടിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള പഠനം പൂർത്തിയായിവരികയാണ്. യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങൾ 40 ശതമാനം കണ്ട് വ...

ഖുർആനിലെ ശിക്ഷാ നിയമങ്ങൾ പ്രായോഗികമാണെന്നു എങ്ങനെ പറയാൻ കഴിയും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്നു പറയാൻ കഴിയുക അത് താഴെ പറയുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ്. ചെയ്ത തെറ്റിനുള്ള പ്രതികാരമാകുക. തെറ്റുകളെ തടയാൻ കഴിയുക. കുറ്റവാളികളെ ഭയപ്പെടുത്താനാവുക. കുറ്റം വഴി പ്രയാസമനുഭവിക്കുന്നവർക്കു സങ്കട നിവൃത്തി വരുത്തുന്നതാവുക. കുറ്റവാളിയെ സംസ്ക്കരിക്കുന്നതാവുക. കുറ്റം വഴി നഷ്ട്ടം നേരിട്ടവർക്കു പരിഹാരം നല്കുന്നതാവുക. കുറ്റവാളിയെ പശ്ച്ചാത്താപ വിവശനാക്കുന്നതാവുക. സമൂഹത്തെ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാവുക. ഇസ്‌ലാമിലെ ഏത് ശിക്ഷാനിയമമെടുത്താലും ഈ ധർമങ്ങൾ അവ നിർവഹിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും. കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

ഏത് തരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുർആനിക ശിക്ഷാ നിയമങ്ങൾ സ്ഥാപിതമായിരിക്കുന്നത്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുർആനിക ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. വ്യക്തികൾക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങൾ ഹനിക്കുവാൻ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കിൽ അത് ഇല്ലാതെയാക്കേണ്ടതും രാഷ്‌ട്രത്തിന്റെ ബാധ്യതയാണ്. അതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങൾ നടപ്പിലാക്കുന്നത്. നേരായ മാർഗ്ഗത്തിലൂടെ ചലിക്കുവാൻ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവൻ, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങൾ, സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകർക്കുവാൻ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അർത്ഥമാക്കുന്നത്; സ്വന്തത്തെക്കൂടിയാണ്. സ്വന്തം ജീവൻ വെടിയാൻ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകർത്തുകൊണ്ട് വ്യഭ...

ഖുർആനിലെ ശിക്ഷാനിയമങ്ങൾ ഏത് തരത്തിലുള്ളവയാണ്? വ്യക്തികേന്ദ്രീകൃതമോ, സമൂഹകേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളെ ഖുർആൻ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളർന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തിൽ നിന്നും മോചിതനാകുവാൻ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയൻ ചിന്താ രീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റം മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാർക്സിയൻ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രമായി ജനിച്ചവരെ സ്വതന്ത്രമായി തന്നെ ജീവിക്കുവാൻ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂർണമായ പ്രകാശനം സാധ്യമാകുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു.  സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്ലാം അംഗീകരിക്കുന്നു. എന്നാൽ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങൾക്കൊത്തു തന്റ...

ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങൾ ഇല്ലാതെയാക്കുവാൻ കഴിയുമോ?

ഖുർആനിൽ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമർശിക്കുന്നത്. ശിക്ഷാവിധികൾ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതിനു ആവശ്യമായ നിയമങ്ങളും നിർദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിനു കാഴ്ച ഒരു പ്രധാന കാരണമായത് കൊണ്ട് തന്നെ സ്ത്രീകൾ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്. രണ്ടു: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തിൽ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങൾ, സൗന്ദര്യ മത്സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. മൂന്ന്: വ്യഭിചാരത്തിലേയ്ക്ക് നയിക്കുന്ന രീതിയിലുള്ള നിർബാധമായ സ്ത്രീ-പുരുഷ സമ്പർക്കം പാടില്ല. നല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാൾഗേളുകളോ സെക്സ്‌ബോംബുകളോ നഗ്ന മോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാർ ഒന്നി...