Posts

Showing posts with the label ahlussunna

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌' (2:223) എന്ന ഖുർആൻ സൂക്തമാണ് ഇവിടെ വിമർശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ അവളെ വെറുമൊരു ഉൽപ്പാദനോപകാരണം മാത്രമാക്കിയെന്നാണ് ആക്ഷേപം. ഖുർആനിൽ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയിൽ ചിലതുമാത്രം. ഉപമകൾക്ക് ഒരു പ്രത്യേകത്തുണ്ട്. ഓരോരുത്തർക്കും അവരുടെ മനോഗതം പോലെ അവയെ വ്യാഖ്യാനിക്കാൻ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങൾ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്നോന്നതികളെയാണ് പ്രതിഫലിപ്പിക്കുക. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതിനാൽ കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത് വിൽക്കുന്നതുപോലെ സ്ത്രീയെ ഏത് സമയത്തും വിൽപ്പന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ് ഖുർആൻ പറയുന്നതെന്ന് ഒരാൾക്ക് വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമിക്കുന്നതിൽ നിന്ന് അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ് ഖുർആൻ കല്പിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും സാധിക്കും...

പുരുഷന് സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടല്ലോ. പുരുഷ മേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുർആൻ എന്നല്ലേ ഇവ വ്യക്തമാക്കുന്നത് ?

'പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു' (4:34) . 'പുരുഷന്മാർക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട് ' (2:228) . വിശുദ്ധ ഖുർആനിൽ പുരുഷമേധാവിത്വമാരോപിക്കുന്നവർ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങൾ അറബികളുടെ ആൺകോയ്മാവ്യവസ്ഥിതിയുടെ ഉല്പന്നമാണ് ഖുർആൻ എന്ന് വ്യക്തമാക്കുന്നതായി വാടിക്കപ്പെടുന്നു. എന്നാൽ വസ്തുതായെന്താണ് ? ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ സ്ത്രീ, പുരുഷന്റെമേൽ 'ഖവ്വാം' ആണ് എന്നാണ് ഖുർആൻ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടക്കുകയും മേൽനോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയിൽ 'ഖവ്വാം' എന്നും 'ഖയ്യിം' എന്നുമെല്ലാം പറയുന്നത്. അത് ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്. സ്ത്രീയും കുട്ടികളുമടങ്ങുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കിൽ നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് പ്രസ്തുത സൂക്തത്തിന്റെ സാരം. കുടുംബം ഒരു സ്ഥാപനമാണ്. ആത്മാവിന്റെ ഇരുപാതികൾക്കും ശാന്തിയും സ...

ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുർആനിക വീക്ഷണത്തേക്കാൾ കരണീയമായിട്ടുള്ളത് ?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങൾ നൽകുവാൻ ജനാധിപത്യം ശക്തമാണോ ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗികതലത്തിൽ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തിൽ  നിയമങ്ങളാവിഷ്‌ക്കരിക്കാൻ കഴിയുമോ ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കൾ അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ് ( dating ) സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധികജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ എയ്ഡ്സ് പോലെയുള്ള മാരകരോഗങ്ങൾക്കും ഒട്ടനവധി മാനസിക പ്രശ്നങ്ങൾക്കും അടിമകളാക്കിയത്. പാശ്ചാത്യമൂല്യങ്ങൾ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും ലൈംഗികരോഗങ്ങളുടെയും കാരണം സാന്മാർഗിക ദർശനത്തിന് ജനാധിപത്യത്തെ ആശ്രയിച്ചതാണെന്നുള്ളതാണ് വാസ്തവം. മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കേണ്ടത് മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം തന്നെയാണെന്നുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ആധുനിക ജനാധിപത്യമെന്ന് പറഞ്ഞാൽ എന്താണ് ? മുതലാളിത്തത്തിന് ( capitalism )- കൊ...

പുരുഷനെയും സ്ത്രീയെയും അദ്ധ്വാനിക്കുന്ന വർഗ്ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായി കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ദർശനത്തേക്കാൾ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകൾക്കും കാരണമെന്ന അടിസ്ഥാനത്തിൽനിന്നുകൊണ്ടാണ് മാർക്സിസ്റ്റ് ആചാര്യൻമാർ തങ്ങളുടെ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയത്. സ്ത്രീ-പുരുഷ ബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസം വിലയിരുത്തുന്നത്. 'മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീ-പുരുഷ ബന്ധം ചൂഷണാധിഷ്‌ഠിതമാണ്. ഏകപത്നീ സമ്പ്രദായത്തിന്റെ ആരംഭം തന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിന് വേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനുഷ്യർ സകലവിധ തിന്മകളിൽ നിന്നും മുക്തമാവും' . ഇതാണ് കമ്മ്യൂണിസത്തിന്റെ വിലയിരുത്തൽ. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ വരാൻ പോകുന്ന കുടുംബബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് മാർക്സിസ്റ്റ് വിലയിരുത്തലിൽ നിന്ന് സ്ത്രീയെകുറിച്ച കമ്മ്യൂണിസ്റ്റ് വീക്ഷണമെന്തെന്ന് നമുക്ക്‌ മനസ്സിലാകും. 'ഹിന്ദു മുസ്ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ - പുരുഷന്മാരെല്ലാം അവരവർക്ക് പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും  ഏർപ്പെടുക, അവരവർക്ക് ഇഷ്ട്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ...

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദർശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ശിക്ഷണത്തേക്കാൾ സ്ത്രീകൾക്ക് നല്ലത് ?

പാശ്ചാത്യലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാതന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ് എത്തിച്ചിട്ടുള്ളതെന്നതാണ് വസ്തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ട്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്ര്യത്തിന് കാരണം ക്രൈസ്തവ ദര്ശനമാണെന്നു പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്ക്കാരത്തെ അധാർമികതയുടെ ഗർത്തത്തിൽനിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന് പ്രായോഗികതലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയുന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉത്പന്നമല്ലെന്നു അവർതന്നെ സമ്മതിക്കുന്നുവെന്നർത്ഥം. ക്രൈസ്തവ സന്യാസത്തിന്റെ ജീവിത നിഷേധത്തോടുള്ള പ്രതിഷേധ പ്രകടനമായിട്ടാണ് പാശ്ചാത്യ ജനത മൂല്യങ്ങളിൽനിന്ന് അകലാൻ തുടങ്ങിയതെന്നുള്ളതാണ് യാഥാർഥ്യം. യഹൂദമതത്തിന്റെ തുടർച്ചയാണ് ക്രിസ്തുമതം. യേശുക്രിസ്തു എന്തെങ്കിലും പുതിയ വിശ്വാസങ്ങളോ കർമങ്ങളോ ധർമസംഹിതയോ പഠിപ്പിച്ചതായി കാണാൻ കഴിയുന്നി...

സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകൾ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദർശനമല്ലേ ഖുർആനിനേക്കാൾ സ്ത്രീകൾക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത് ?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56 -ാം വാക്യത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്.   യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം യത്രൈ താസ്‌തുന പൂജന്ത്യേ സർവാ സ്‌തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലെയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു). മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന് ചർച്ച ചെയ്യുന്നതിന് മുമ്പ് സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കല്പമെന്തായിരുന്നുവെന്നാണ് പരിശോധിക്കപ്പെടേണ്ടത്‌. പ്രസ്തുത സങ്കൽപ്പത്തിൽ നിന്നാണല്ലോ അവളെക്കുറിച്ച നിയമങ്ങളുണ്ടാവുന്നത്. സ്ത്രീയെക്കുറിച്ച് ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വികലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും, കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപ്പം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരൂരവസ്സിനോട് പറയുന്നതിങ്ങനെയാണ് 'പുരൂരവസ്സ്, മരിക്കരിക്കരുത്, ഓടിപ്പോകരുത്, ക്രോധം പൂണ്ടചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതി...

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?

അല്ല. ഖുർആൻ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ട്. "സ്ത്രീകൾക്ക് ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട് " (2:228) എന്നാണ് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനമുൾക്കൊള്ളുന്ന ഖുർആൻ ആൺകോയ്മാ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ ? സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം. സ്‌ത്രീക്ക് ഇസ്‌ലാം അനുവദിച്ച - അല്ല, നേടിക്കൊടുത്ത - അവകാശങ്ങളുടെ മഹത്വമറിയണമെങ്കിൽ അതിന്റെ അവതരണകാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവിയെന്തായിരുന്നുവെന്നു മനസ്സിലാക്കണം. യവനന്മാർ പിശാചിന്റെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്. പത്നിയെ അറുകൊല നടത്താൻ പോലും പുരുഷന് സ്വാതന്ത്ര്യം നൽകുന്നതായിരുന്നു റോമൻ നിയമവ്യവസ്ഥ. ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്നതായിരുന്നുവല്ലോ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാൻ കാരണക്കാരിയായ (?) പെണ്ണിനുനേരെയുള്ള യഹൂദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രിസ്തുമതത...

സ്ത്രീയെക്കുറിച്ച ഖുർആനിക സങ്കൽപ്പമെന്താണ് ?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കൽപ്പത്തിന്റെ പ്രതിഫലനമായിരിക്കും നിയമങ്ങളിലും നിർദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്‌ലാമിക നിർദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവൾ ആരാണെന്ന പ്രശ്നത്തിന് ഖുർആൻ നൽകുന്ന ഉത്തരത്തിലാണ്. പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചവന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുർആനികാധ്യാപനം. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍" (4:1). ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുർആൻ സൂചിപ്പിക്കുന്നത് ; പുരുഷനും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട് അംശങ്ങളാണെന്ന വസ്തുത. ഈ രണ്ട് അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിന് പൂർണത കൈവരുന്നത്. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ് ജീവിതം പൂർണമാവുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിലെ സ്നേഹത്തിന്റെയും കാരുണ്...

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാർമികവ്യവസ്ഥിതിയാണ് ഖുർആൻ അവതരിപ്പിക്കുന്നതെന്ന ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ട് ?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്. പുരുഷന്റെയും സ്ത്രീയുടെയും സൃഷ്ട്ടാവിനാണല്ലോ അവരുടെ പ്രകൃതത്തെക്കുറിച്ചു നന്നായറിയുക.അല്ലാഹു നിർദ്ദേശിക്കുന്ന ധാർമിക വ്യവസ്ഥ ഒരിക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന് അൽപ്പം ചിന്തിച്ചാൽ ബോധ്യമാവും. അപ്പോൾ പ്രശ്നം ധാർമികവ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്. പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനിൽപ്പിനു ആധാരമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ധാർമികവ്യവസ്ഥ നിലനിൽക്കണമെങ്കിൽ കുടുംബമെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനിൽക്കണമെന്ന അടിത്തറയിൽ നിന്നുകൊണ്ടാണ് ഖുർആൻ നിയമങ്ങളാവിഷ്‌ക്കരിച്ചിരിക്കുന്നത്. കുടുംബം തന്നെ തകരേണ്ടതാണെന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് ഖുർആനിക നിയമങ്ങൾ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാൽ, ധാർമികതയിൽ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനില്പിനെക്കുറിച്ച് ചിന്തിക്കുന്നവർക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഖുർആനിക നിയമം പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണെന്ന് പറയാൻ കഴിയില്ല. കുടുംബമെന്ന സ്ഥാപന...

രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ എന്താണ് തെറ്റ്?

ലൈംഗീകത ഒരു ദൈവിക ദാനമാണ്. ജീവികളിൽ അതിന്റെ പരമമായ ലക്‌ഷ്യം പ്രത്യുത്പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുത്പാദനമെന്ന ലക്ഷ്യത്തോടൊപ്പം തന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹികജീവിതത്തിലെ  സമാധാനവുമെല്ലാം ലൈംഗീകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവീക മാർഗദർശനപ്രകാരമല്ലാതെയുള്ള ലൈംഗീകതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയേയും സാമൂഹികഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗീക രോഗങ്ങൾക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗീകബന്ധങ്ങൾ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തിൽ നിന്നും പഠിച്ചവരാണല്ലോ ആധുനിക സംസ്ക്കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവർ. രണ്ട് വ്യക്തികൾ ലൈംഗീകമായി ബന്ധപ്പെടണമെങ്കിൽ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അത് സമൂഹത്തിൽ നിലനിൽക്കേണ്ട മൂല്യങ്ങളെയെല്ലാം തകർക്കും. വൈവാഹിക ജീവിതത്തിൽ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കും. പ്രസ്തുത സംശയങ്ങൾ മനസ്സുകൾ തമ്മിൽ വിടവുകളുണ്ടാക്കും. അത് കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസിക ആ...

പട്ടിണികൊണ്ട് വലഞ്ഞു കളവുനടത്തിയവന്റെ കരഛേദം വിധിക്കുന്ന ഖുർആൻ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്?

കളവിനുള്ള ഖുർആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുകയാണ്. കവർച്ച ഇല്ലാതെയാകണമെങ്കിൽ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന സൃഷ്ടാവാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് ഖുർആൻ ശിക്ഷാനിയമങ്ങളെക്കുറിച്ചു പരാമർശിക്കുന്നതുതന്നെ. ഇസ്‌ലാമിലെ സക്കാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനിൽനിന്നും പിടിച്ചെടുത്ത് അതിന്റെ അവകാശികൾക്ക്‌ വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സക്കാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സക്കാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാൽതന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രം നൽകുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്ക്കരിച്ചിരുന്ന സമൂഹങ്ങളിൽ ദാനധർമങ്ങൾ വാങ്ങുവാ...

കുറ്റവാളികളോട് സഹതാപപൂർണ്ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ട്?

കുറ്റവാളികളോട് സഹതാപപൂർണമായ സമീപനമാണാവശ്യമെന്നു വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമാധാനപൂർണമായ സാമൂഹികജീവിതം സാധിക്കുന്നതിനു പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവർ പ്രസ്തുത കുറ്റങ്ങൾ വഴി നഷ്ട്ടങ്ങൾ സഹിക്കേണ്ടിവന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ചു ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓർക്കാപ്പുറത്ത് ജീവൻ നഷ്ട്ടപ്പെടുന്ന നിരപരാധികൾ. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായ മനുഷ്യർ. ഇണയുടെ അപഥസഞ്ചാരത്തിൽ തകർന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങൾ. ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാര സന്തതികൾ. കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങൾ. ഈ സങ്കടങ്ങളാണോ അതല്ല ഇവക്ക് ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂർണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേ സമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുതവീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിനാലുള്ള നിയമങ്ങൾക്...

കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം. കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന് തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളെക്കാൾ കരണീയം?

കാരാഗൃഹത്തിൽ അടക്കുന്നതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹം മുക്തമാകുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റകൃത്യങ്ങൾ. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കിൽ വമ്പിച്ച വർദ്ധനയാണുണ്ടായിട്ടുള്ളത്.  സുഖം നേടാൻ വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കിടയിലെ കുറ്റവാസന ഭീതീദായകമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് 'ഇന്ത്യ ടുഡേ' തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കാണുക: ടാറ്റ ഇൻസ്ടിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള പഠനം പൂർത്തിയായിവരികയാണ്. യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങൾ 40 ശതമാനം കണ്ട് വ...

ഖുർആനിലെ ശിക്ഷാ നിയമങ്ങൾ പ്രായോഗികമാണെന്നു എങ്ങനെ പറയാൻ കഴിയും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്നു പറയാൻ കഴിയുക അത് താഴെ പറയുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ്. ചെയ്ത തെറ്റിനുള്ള പ്രതികാരമാകുക. തെറ്റുകളെ തടയാൻ കഴിയുക. കുറ്റവാളികളെ ഭയപ്പെടുത്താനാവുക. കുറ്റം വഴി പ്രയാസമനുഭവിക്കുന്നവർക്കു സങ്കട നിവൃത്തി വരുത്തുന്നതാവുക. കുറ്റവാളിയെ സംസ്ക്കരിക്കുന്നതാവുക. കുറ്റം വഴി നഷ്ട്ടം നേരിട്ടവർക്കു പരിഹാരം നല്കുന്നതാവുക. കുറ്റവാളിയെ പശ്ച്ചാത്താപ വിവശനാക്കുന്നതാവുക. സമൂഹത്തെ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാവുക. ഇസ്‌ലാമിലെ ഏത് ശിക്ഷാനിയമമെടുത്താലും ഈ ധർമങ്ങൾ അവ നിർവഹിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും. കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

ഏത് തരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുർആനിക ശിക്ഷാ നിയമങ്ങൾ സ്ഥാപിതമായിരിക്കുന്നത്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുർആനിക ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. വ്യക്തികൾക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങൾ ഹനിക്കുവാൻ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കിൽ അത് ഇല്ലാതെയാക്കേണ്ടതും രാഷ്‌ട്രത്തിന്റെ ബാധ്യതയാണ്. അതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങൾ നടപ്പിലാക്കുന്നത്. നേരായ മാർഗ്ഗത്തിലൂടെ ചലിക്കുവാൻ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങളുടെ ലക്‌ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവൻ, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങൾ, സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകർക്കുവാൻ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അർത്ഥമാക്കുന്നത്; സ്വന്തത്തെക്കൂടിയാണ്. സ്വന്തം ജീവൻ വെടിയാൻ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകർത്തുകൊണ്ട് വ്യഭ...

ഖുർആനിലെ ശിക്ഷാനിയമങ്ങൾ ഏത് തരത്തിലുള്ളവയാണ്? വ്യക്തികേന്ദ്രീകൃതമോ, സമൂഹകേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളെ ഖുർആൻ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളർന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തിൽ നിന്നും മോചിതനാകുവാൻ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയൻ ചിന്താ രീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റം മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാർക്സിയൻ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രമായി ജനിച്ചവരെ സ്വതന്ത്രമായി തന്നെ ജീവിക്കുവാൻ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂർണമായ പ്രകാശനം സാധ്യമാകുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു.  സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്ലാം അംഗീകരിക്കുന്നു. എന്നാൽ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങൾക്കൊത്തു തന്റ...

ഖുർആനിൽ വിവരിക്കുന്ന ശിക്ഷകൾ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങൾ ഇല്ലാതെയാക്കുവാൻ കഴിയുമോ?

ഖുർആനിൽ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമർശിക്കുന്നത്. ശിക്ഷാവിധികൾ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതിനു ആവശ്യമായ നിയമങ്ങളും നിർദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിനു കാഴ്ച ഒരു പ്രധാന കാരണമായത് കൊണ്ട് തന്നെ സ്ത്രീകൾ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്. രണ്ടു: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തിൽ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങൾ, സൗന്ദര്യ മത്സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. മൂന്ന്: വ്യഭിചാരത്തിലേയ്ക്ക് നയിക്കുന്ന രീതിയിലുള്ള നിർബാധമായ സ്ത്രീ-പുരുഷ സമ്പർക്കം പാടില്ല. നല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാൾഗേളുകളോ സെക്സ്‌ബോംബുകളോ നഗ്ന മോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തിൽ ഉണ്ടാവുകയില്ല. അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാർ ഒന്നി...

അപരിഷ്‌കൃതമെന്നു ആധുനിക ക്രിമിനോളജിസ്റ്റുകൾ വിധിച്ചിരിക്കുന്ന കൊലക്കു കൊലയെന്ന നിയമം ഖുർആനിൽ പറഞ്ഞതുകൊണ്ടുമാത്രം ന്യായീകരിക്കുന്നതിൽ എന്തർഥമാണുള്ളത്?

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളോ സമൂഹത്തിലുണ്ടാകുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയിൽ കാരുണ്യവർഷം നടത്തുകയും അവനെ സംസ്ക്കരിക്കുവാൻ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയിൽ സിദ്ധാന്തങ്ങൾ മെനയുകയും ചെയ്യുന്നവർക്ക് ഖുർആനിലെ നിയമങ്ങൾ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, അനുഭവങ്ങൾ കാണിക്കുന്നത്, ഇവരുടെ ഗവേഷണ ഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം. കൊലക്കുറ്റത്തിന് ആധുനിക കോടതികൾ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ജയിൽവാസമായിട്ടാണ് ജീവപര്യന്തത്തടവ് മാറാറുള്ളത്. ഇത് തന്നെ ശിക്ഷിക്കപ്പെടാറുള്ളവർക്ക് മാത്രം. പണവും സ്വാധീനവുമുള്ളവർ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്. ആരെ കൊന്നാലും ഒന്നുമുണ്ടാകാൻ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതക കുറ്റങ്ങളുടെ അഭൂതപൂർവമായ വളർച്ച! കൊലപാതകകുറ്റങ്ങൾ ചെയ്യാൻ യുവാക്കൾ കൂടുതൽ കൂടുതൽ തയാറാകുന്ന അവസ്ഥ! ഇക്കഴിഞ്ഞ വർഷങ്ങളിൽ...

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

കുറ്റവാളികൾ അല്ലാത്തവർ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാന തത്വം. അതു കൊണ്ട് തന്നെ സംശുദ്ധമായ ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ചു അപകീർത്തിപ്പെടുത്തുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവർ നാല് സാക്ഷികളെ ഹാജരാക്കുവാൻ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപണങ്ങളുന്നയിക്കുന്നവരല്ല പ്രത്യുത ആരോപിക്കുന്നവനാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവർക്കുള്ള ശിക്ഷയെപ്പറ്റി ഖുർആൻ വ്യക്തമാക്കുന്നതിങ്ങനെയാണ്: "ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാണ് അധർമകാരികൾ" (ഖുർആൻ 24:4) . പതിവ്രതകളെപ്പറ്റി ആരോപണങ്ങൾ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. എൺപത്തടി കിട്ടുമെന്ന് വന്നാൽ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാല് സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാൻ ആരും മുതിരുകയില്ല. ആരോ...