കുറ്റവാളികളോട് സഹതാപപൂർണ്ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുർആൻ വിയോജിക്കുന്നതെന്തുകൊണ്ട്?

കുറ്റവാളികളോട് സഹതാപപൂർണമായ സമീപനമാണാവശ്യമെന്നു വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമാധാനപൂർണമായ സാമൂഹികജീവിതം സാധിക്കുന്നതിനു പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവർ പ്രസ്തുത കുറ്റങ്ങൾ വഴി നഷ്ട്ടങ്ങൾ സഹിക്കേണ്ടിവന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ചു ഒന്നും ഉരിയാടാറില്ല.
യാതൊരു കുറ്റവും ചെയ്യാതെ ഓർക്കാപ്പുറത്ത് ജീവൻ നഷ്ട്ടപ്പെടുന്ന നിരപരാധികൾ.
കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായ മനുഷ്യർ.
ഇണയുടെ അപഥസഞ്ചാരത്തിൽ തകർന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങൾ.
ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാര സന്തതികൾ.
കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങൾ.
ഈ സങ്കടങ്ങളാണോ അതല്ല ഇവക്ക് ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂർണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേ സമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുതവീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിനാലുള്ള നിയമങ്ങൾക്കു മാത്രമേ മനുഷ്യരെ കുറ്റകൃത്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ഇസ്‌ലാം കരുതുന്നു. അത് തന്നെയാണ് ശരിയെന്ന വസ്തുതയാണല്ലോ ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുന്നത്.




കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?