ഗോത്രവർഗ സമൂഹങ്ങളിൽ മാത്രം പ്രായോഗികമായ ഖുർആനിക ശിക്ഷാ നിയമങ്ങൾ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാനരഹിതമല്ലേ?

ഒരിക്കലുമല്ല.
സുഹൃത്തേ, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് ശിക്ഷാനിയമം നടപ്പിലാക്കുന്നതിലൂടെ ഒരു സമൂഹം ലക്ഷ്യം വെക്കുന്നത് എങ്കിൽ ഖുർആൻ നിർദ്ദേശിച്ച ശിക്ഷാനിയമങ്ങൾ പൗരാണിക കാലത്തേതുപോലെ തന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും.

  വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ട്ടാനുസരണം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം നല്കുകയെന്നാണ് ജനാധിപത്യത്തിന്റെ അർത്ഥമെങ്കിൽ അത്തരം സമൂഹങ്ങളിൽ ഖുർആനിക നിയമങ്ങൾ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

      എന്നാൽ, പൗരന്മാർക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്ര്യവും നൽകുകയും പ്രസ്തുത സ്വാതന്ത്ര്യത്തെ സമൂഹത്തിനു ദോഷകരമായ രീതിയിൽ വിനിയോഗിക്കുന്നത് തടയുകയും ചെയ്യുകയാണ് ജനാധിപത്യ സമൂഹത്തിലെ നിയമങ്ങളുടെ ലക്ഷ്യമെങ്കിൽ അവിടെ ഖുർആൻ പ്രദാനം ചെയ്യുന്ന ശിക്ഷാനിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമില്ലെന്നതാണ് വസ്തുത.

     മനുഷ്യസമൂഹത്തിന്റെ ഘടനയിൽ എന്തെന്തു മാറ്റങ്ങളുണ്ടായാലും വ്യക്തിയുടെ വികാരങ്ങളിലോ ചോദനകളിലോ അടിസ്ഥാനപരമായി യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്. പൗരാണിക കാലത്ത് എന്തെല്ലാം മൂല്യങ്ങൾ സമൂഹത്തിന്റെ സ്വച്ഛമായ നിലനിൽപ്പിന് അനിവാര്യമായിരുന്നുവോ അതേ മൂല്യങ്ങൾതന്നെയാണ് ആധുനിക സമൂഹത്തിലും സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. 

       പ്രസ്തുത മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുവാൻ വ്യക്തികൾ മുതിരുന്നത് അരാജകത്വത്തിനും അതുവഴി സാമൂഹിക ഘടനയെത്തന്നെ തകർക്കുന്നതിനും നിമിത്തമാകും.

      സമൂഹത്തിന്റെ നേരെ വ്യക്തി നടത്തുന്ന ആക്രമണത്തെയാണ് 'കുറ്റം' എന്നു പറയുന്നത്. കുറ്റങ്ങൾ ഇല്ലാതെയാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ സ്വച്ഛന്ദമായ ഒഴുക്ക് സാധ്യമാകൂ. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകയെന്നതിലുപരിയായി കുറ്റങ്ങൾ ഇല്ലാതെയാക്കുവാൻ പരിശ്രമിച്ചു കൊണ്ട് സമാധാനപരമായ സാമൂഹികജീവിതം സാധ്യമാക്കുകയെന്നതാണ് ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാൻ സാധിക്കുന്ന ശിക്ഷാനിയമങ്ങൾ നിർദ്ദേശിക്കുന്നുവെന്നുള്ളതാണ് ഖുർആനിന്റെ സവിശേഷത. ഈ രംഗത്ത് ഖുർആനിനെ പ്രായോഗികമാക്കുന്നത് ഈ സവിശേഷതയാണ്.

കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

  1. ജനാധിപത്യം തന്നെ ഇസ്ലാമിക വുരുദ്ധമാണ്....
    പൂരിഭാക്ഷമാണല്ലോ ജനാധിപത്യത്തിൽ വിജയിക്കുക....
    പൂരിഭക്ഷ ജനങ്ങളും തിന്മയുടെയും കുറ്റകൃത്യങ്ങളുടെയും വക്താവാണെങ്കിൽ സ്വഭാവികമായും അവിടെ തിന്മകൾ ഉണ്ടാവുകതന്നെ ചെയ്യും...
    ഇസ്ലാമിലെ ശിക്ഷാനിയമങ്ങൾ പൂരിഭാഗം ജനാധിപത്യ ജനങ്ങളും അംഗീകരിക്കുക ഇല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്.....

    ഇസ്ലാമിലെ ശിക്ഷ നിയമങ്ങൾ മാത്രമാണ് തിന്മയെ ഇല്ലാതാക്കാനുള്ള ഏക മാർഗം...

    ReplyDelete

Post a Comment

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?